Timely news thodupuzha

logo

യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ അമേരിക്കയ്ക്ക് കൈമാറിയ സംഭവത്തിൽ ഊ​ബ​റി​ന് 29 കോടി യൂ​റോ പിഴ

ഹേ​ഗ്: യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറിയതിന് ഊ​ബ​റി​ന് വൻതുക പിഴ. ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റിയാ​ണ്(ഡി.പി.എ)​ 29 കോടി യൂ​റോ(ഏകദേശം 2718 കോടി ഇന്ത്യൻ രൂപ) പി​ഴ ചു​മ​ത്തി​യ​ത്.

തിരിച്ചറിയൽ രേഖകൾ, വാഹനങ്ങളുടെ ലൈസൻസ്, ചിത്രങ്ങൾ, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ, ഉപയോക്താക്കൾ പണം നൽകുന്നതിന്റെ വിശദാംശങ്ങൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ, കേസുകളുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെ ഊബർ കൈമാറ്റം ചെയ്തതായി ഡി.പി.എ വ്യക്തമാക്കി.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് ഊബർ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത്.

ര​ണ്ട് വ​ർ​ഷ​ത്തി​ലേറെ​യാ​യി ഇത് തു​ട​രു​ന്നുണ്ടെന്നും ഇത് യൂ​റോ​പ്യ​ൻ യൂ​ണിയ​ന്റെ പൊ​തു​വി​വ​ര സം​ര​ക്ഷ​ണ നി​യ​മ​ത്തിന്റെ ലം​ഘ​ന​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യക്തമാക്കി.

വിവരങ്ങളുടെ കൈ​മാ​റ്റത്തിനായി അമേരിക്കയും യൂ​റോ​പ്യ​ൻ ക​മീ​ഷ​നും ചേ​ർ​ന്ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രൈ​വ​സി ഷീ​ൽ​ഡ് ച​ട്ടം അ​സാ​ധു​വാ​ണെ​ന്ന് 2020ൽ ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഡി.പി.എയുടെ തീ​രു​മാ​നം അനീതിയാണെന്നും ഇതിനെതിരെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഊ​ബ​ർ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *