ഇളംദേശം: മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികളുടെ ബ്ലോക് ഓഫീസ് മാർച്ചും ധർണ്ണയും തൊടുപുഴ റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളംദേശം ബ്ലോക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യൂ ഉത്ഘാടനം ചെയ്തു. തൊഴിലാളികളുട ആവശ്യങ്ങ അംഗീകരിക്കാത്തപക്ഷം ശക്തമായ സമര പരിപാടികൾ നരേന്ദ്ര മോദി സർക്കാരിന് നേരിടേണ്ടി വരുമെന്നും വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഇരു സർക്കാരുകളെയും താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധർണ്ണ സമരം ഐ.എൻ.ടി.യു.സി റിജിയണൽ പ്രസിഡന്റ് എം.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ്മാത്യൂ കക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ദാസ് പുതുശ്ശേരി, ബ്ലോക്ക് മെമ്പർമ്മാരായ ആൽബർട്ട് ജോസ്, മാത്യൂ കെ ജോൺ, ജിജി സുരേന്ദ്രൻ, ആൻസി സോജൻ ടി.കെ രവി, ഐ.എൻ.ടി യു .സി . ജില്ലാ സെക്രട്ടറിമാരായ ടി.കെ നാസർ, ജാഫർഘാൻ മുഹമ്മദ്, ജോർജ്ജ് താന്നിക്കൽ, റീജിയണൽ ഭാരവാഹികളായ കെ.എസ് ജയകുമാർ, എം.എ ഷമീർ, ബൈജു ജോർജ്ജ്, ബിജിമോൾ, മണ്ഡലം പ്രസിഡന്റുമാരായ, പി.ടി ജോസ്, ഒ.പി സണ്ണി, ബാബു ജേക്കബ്, ഹസൻ ഇഞ്ചക്കാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, പഞ്ചായത്ത് മെമ്പർമാരായ നിഖിൽ ജോ, ഹരിദാസ്, നിസമോൾ ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനജ സുബൈർ, മുൻപഞ്ചായത്ത് പ്രസിഡന്റ് മിനി ജറി തുടങ്ങിയ ഐ. എൻ.ടി.യു.സി.യുടെയും കോൺഗ്രസിന്റെയും നേതാക്കൾ സംസാരിച്ചു.