Timely news thodupuzha

logo

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കേന്ദ്രമന്ത്രിയുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഭാരതീയ ന്യായ് സംഹിതയിലെ, 329(3), 126(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവ‍ര്‍ത്തകരെ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തള്ളി മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച കോൺഗ്രസ് നേതാവ് അനിൽ അക്കരെ സുരേഷ് ഗോപിക്കെതിരെ പരാതി നൽകുകയും സിറ്റി കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയുടെ നടപടി.

Leave a Comment

Your email address will not be published. Required fields are marked *