ബെംഗളൂരു: കർണാടകയിൽ ബിയർ വില 10 രൂപ മുതൽ 30 രൂപ വരെ വർധിപ്പിച്ചേക്കും. വീര്യത്തിന്‍റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില 25 % വരെ കുറച്ചതിനു പിന്നാലെയാണിത്. 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. 2 വർഷത്തിനിടെ സംസ്ഥാനത്തു ബിയർ വിൽപന ഇരട്ടിച്ചതോടെയാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബിയർ വില ഉയർത്തിയിട്ടുണ്ട്.