തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കുനേരേ പി.വി അൻവർ എം.എൽ.എ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
ഒരു ഭരണപക്ഷ എം.എൽ.എക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്നായിരുന്നു, ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ എന്നായിരുന്നു ബൽറാമിൻറെ പരിഹാസം.
ഫെയ്സ് ബുക്ക് പോസ്റ്റ്: ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ.
ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!