തൊടുപുഴ: പൊന്നാനകുന്നേൽ ആയൂർവ്വേദ ക്ലിനിക്കിന്റെ നവീകരിച്ച സ്ഥാപനം കാഞ്ഞിരമറ്റം അമ്പലം ബൈപ്പാസ് റോഡിലുള്ള എവർഷൈൻ ജംഗ്ഷനിൽ ആറാം തീയതി പ്രവർത്തനം ആരംഭിക്കും. രാവിലെ ഒമ്പതിന് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ, ഇളംദേസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, നഗരസഭ 21ആം വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുധീപ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. ചീഫ് ഫിസിഷ്യൻ ഡോ. ജോസഫ് ജോസ് ബി.എ.എം.എസ് എം.ഡി, ഡോ. അനുപ്രിയ പി സാജു ബി.എ.എം.എസ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സുമേഷ് കുമാർ, റിഫ്ലെക്സോളജിസ്റ്റ് എലിസബത്ത് മാത്യു എന്നിവരാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്.
നട്ടെല്ലിൻ്റെ വളവ്, ഡിസ്ക് അകൽച്ച, കഴുത്ത് വേദന, പുറംവേദന, നടുവ് വേദന, സന്ധിവാതം, ഉപ്പുറ്റിവേദന, നട്ടെല്ല് തെയ്മാനം, കൈകാൽ മരപ്പ്, ഉളുക്ക്, ചതവ്, ടോൺസിലൈറ്റിസ് തുടങ്ങിയവയ്ക്ക് മികച്ച ചികിത്സ ഇവിടെ ലഭിക്കും. കൂടാതെ പൊള്ളിന് പ്രത്യേക ചികിത്സയും ചെയ്ത് നൽകുന്നു.
ആയൂർവ്വേദ, പഞ്ചകർമ്മ, മർമ്മ, ഡോൺ, ചിറോ പ്രാക്ടീസ്, ഫിസിയോതെറാപ്പി, ഹിപ്നോട്ടിസം, കൗൺസലിംഗ്, റിഫ്ലെക്സോളജി, പ്രാണിക് ഹീലിംഗ്, വിസറൽ ഓസ്റ്റിയോപതി തുടങ്ങിയ സേവനങ്ങൾ ഇവിടെയുണ്ട്. പൂർണമായും ആയൂർവ്വേദത്തിന്റെ മൂല്യങ്ങൾ പാലിച്ച് കൊണ്ട് മികച്ച കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പ് വരുത്തിയുള്ള ചികിത്സ പൊന്നാനകുന്നേൽ ആയൂർവ്വേദ ഫോർ സ്പൈൻ ആന്റ് ജോയിന്റ്സ് വാഗ്ദാനം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.