കോഴിക്കോട്: ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ വിധത്തിൽ വാഹനമോടിച്ച വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്.
ഫറുഖ് കോളെജിലെ വിദ‍്യാർത്ഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.