കാസർഗോഡ്: നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. നിലേശ്വരം രാജാസ് സ്കൂളിലെ അധ്യാപിക വിദ്യയക്കാണ് പാമ്പുകടിയേറ്റത്. വിദ്യയെ ഉടനെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കലാമത്സരങ്ങൾ നടക്കുന്നതിനിടെയായിരുന്നു അധ്യാപികയെ പാമ്പുകടിയേറ്റത്. പാമ്പിനെ തല്ലിക്കൊന്നു. വിഷമില്ലാത്ത പാമ്പാണ് കടിച്ചെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിദ്യ നിരീക്ഷണത്തിലാണ്.