Timely news thodupuzha

logo

നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്ന് ജീനനു കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

നട്ടും ബോൾട്ടും സ്റ്റിയറിങ്ങും പോലുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടതെന്നും മുരളീധരൻ ആരോപിച്ചു.

തൃശൂരിലെ 56,000 വോട്ടുകൾ ബിജെപിക്ക് ചോർന്നത് പാർട്ടിയിലെ വിദ്വാന്മാർ അറിഞ്ഞിരുന്നില്ല. എന്നിട്ടും ജയിക്കുമെന്നായിരുന്നു അവകാശവാദം. ചെന്ന് പെട്ടു പോയി. ഏതൊക്കെയോ ഭാഗ്യത്തിനാണ് തടി കേടാകാതെ രക്ഷപ്പെട്ടത്.

കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ വേദിയിലിരിക്കേയാണ് മുരളീധരൻ ആരോപണങ്ങൾ ഉന്നയിടച്ചത്. സംസ്ഥാനത്ത് ബി.ജെ.പി – സി.പി.എം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പു കഴി‍യുമ്പോൾ അതു കുറച്ച് കൂടി വ്യക്തമാകും.

പണിയെടുത്താലേ ഭരണം കിട്ടൂ. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതി വെറുതേ ഇരിക്കരുത്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്ന രീതി ഇപ്പോൾ കോൺഗ്രസിലില്ല.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ കൂടുതൽ പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്‍റെ ലാസ്റ്റ് ബസാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടു നിന്ന് പരമാവധി സീറ്റ് നേടണമെന്നും മുരളീധരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *