ഇടുക്കി: ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം 20ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തൃശൂരിലെ കുട്ടനെല്ലൂരിലാണ് സംഘടിപ്പിക്കുക.
കേരളമൊട്ടാകെ 26 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം നടക്കും. ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ, കുഞ്ചിത്തണ്ണി, തൊടുപുഴയിലെ മണക്കാട്, ഉടുമ്പഞ്ചോലയിലെ ചക്കുപള്ളം, പീരുമേട്ടിലെ കുമളി എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ആവുക. അതത് സ്ഥലങ്ങളിലെ എം എൽ എ മാരുടെ നേതൃത്വത്തിലാകും ഉദ്‌ഘാടന പരിപാടികൾ സംഘടിപ്പിക്കുക.