തൊടുപുഴ: സി.പി.ഐ അധ്യാപക പരിശീലനത്തിന് സഖാവ് വെളിയം ഭാർഗവൻ അനുസ്മരണ ദിനത്തിൽ തൊടുപുഴയിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ ഘടകങ്ങൾക്കും പാർട്ടി വിദ്യാഭ്യാസം നൽകുന്ന പരിപാടിയുടെ ആദ്യപടിയായി ഇടുക്കി ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്നു.
‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമെന്ന’ വിഷയത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും ‘കമ്മ്യൂണിസ്റ്റ് പാർട്ടി എന്ത്, എന്തിനെന്ന’ വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവനും ക്ലാസ്സെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ സലിംകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ ലീഡർ ആയിരുന്നു.
ക്ലാസിനു മുന്നോടിയായി ജോയിന്റ് കൗൺസിൽ ഹാളിന് മുന്നിൽ വെളിയം ഭാർഗവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അഡ്വ. കെ പ്രകാശ് ബാബു, സി.എൻ ജയദേവൻ, കെ.കെ അഷറഫ്, കെ സലിംകുമാർ, കെ.കെ ശിവരാമൻ, ജോസ് ഫിലിപ്പ്, ജയ മധു, ഇ.എസ് ബിജിമോൾ, വി.കെ ധനപാൽ, പി പളിനിവേൽ, പ്രിൻസ് മാത്യു, വി.ആർ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.