Timely news thodupuzha

logo

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 മരണം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് വാഹനാപകടം നടന്നത്. ഭക്തർ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് അപകടം ഉണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.

Leave a Comment

Your email address will not be published. Required fields are marked *