കൊല്ലം: ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ച് വയസ്സുകാരി പൂർണ്ണകൃപ, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് പൂർണ്ണകൃപ. മുൻപ് സംസ്കൃതത്തിലും കഴിവ് തെളിയിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിരുന്നു ഇ മിടുക്കി. അമ്യതപുരി മാതാ അമൃതാനന്ദമയീ ആശ്രമത്തിലെ മുതിർന്ന സ്വാമി ധ്യാനാമൃതയാണ് പൂർണ്ണകൃപക്ക് ഭഗവദ്ഗീതയുടെ ആത്മീയ അറിവുകൾ പകർന്നു നൽകിയത്. പുതിയകാവ് അമൃത വിദ്യാലയത്തിലെ യു.കെ.ജി. വിദ്യാർത്ഥിനിയായ പൂർണ്ണകൃപ, തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ്.
അന്താരാഷ്ട്ര ലോക റെക്കോർഡ് ശ്രീമദ് ഭഗവദ് ഗീതയിലൂടെ കേരളത്തിലേക്ക് കൊണ്ട് വന്ന് അഞ്ച് വയസ്സുകാരി പൂർണ്ണകൃപ
