Timely news thodupuzha

logo

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി.

മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും.

ജനനീ ജൻമ രക്ഷക്ക് 17 കോടി. പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 4 ലക്ഷവും പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടിയും. ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി. സാമൂഹ്യ സുരക്ഷക്ക് 757.71 കോടിരൂപ.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളുടെ നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *