ശാന്തൻ പാറ: വന്യജീവി ആക്രമണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി കാട്ടാന ആക്രമിച്ച കൊലപ്പെടുത്തിയ താൽക്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിയുടെ മാതാവും കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.എസ് അരുൺ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അവർ സമര പന്തലിലെത്തിയത്.
ഞങ്ങളുടെ കുടുബം വഴിയാധാരമാക്കിയ കാട്ടാനകളെ എത്രയും പെട്ടെന്ന് സർക്കാർ പിടിച്ചു കെട്ടി കൊണ്ടു പോയി ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് മരിച്ച ശക്തിവേലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതിനുശേഷം ആയിരുന്നു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമരപ്പന്തലിൽ പ്രേവിശിച്ചത്.