Timely news thodupuzha

logo

ഈ വർഷത്തെ ഒ.വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

കൊച്ചി: പതിനൊന്നാമത് ഒ.വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന് നൽകും. ലോഗോസ് ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച ‘ഇന്ന് ഞാൻ നാളെനീയാന്‍റപ്പൻ’ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത്. അമ്പതിനായിരത്തൊന്ന് (50,001/-) രൂപയും, കീർത്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിനു ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ്. ജോസഫ്, വി.കെ. സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെനീയാന്‍റപ്പൻ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളാണ് കുഴൂർ വിത്സന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

എൻ.എം വിയോത്ത് സ്മാരക അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്ക്കാരം, സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ് , ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. സാറാ ജോസഫ് , സക്കറിയ , വിജയലക്ഷ്മി , ബി രാജീവൻ , ഉഷാകുമാരി , ചന്ദ്രമതി , ലോപ ആർ , സി എസ് മീനാക്ഷി , കരുണാകരൻ , പി എഫ് മാത്യൂസ് എന്നിവരാണു മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്കാരിക കേന്ദ്രമാണു 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *