കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പൊലീസ് രജസിറ്റർ ചെയ്ത കേസിലെ നടപടികൾക്കാണ് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു സമർപ്പിച്ച് ഹർജിയിലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിലെ അംഗത്വത്തത്തിനായും തനിക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായായിരുന്നു യുവതിയുടെ പരാതി.