പീരുമേട്: വണ്ടിപ്പെരിയാർ ഹാരിസൻ മലയാളം കമ്പനി മൂങ്കലാർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ഗ്രാറ്റുവിറ്റി നൽകുക, താമസ – ചികിത്സ്യാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ്റെ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ പണിമുടക്കി കൂട്ട ധർണ്ണ നടത്തി. ധർണ്ണാ സമരം യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ രാജൻ, നേതാക്കളായ വി.ജി ദിലീപ്, എസ് ഗണേശൻ, പി.റ്റി വറുഗീസ്, പാപ്പച്ചൻ വർക്കി, എസ് ജോൺസൻ, നജീബ് തേക്കിൻകാട്ടിൽ, കെ.എൻ ഗോപാലകൃഷ്ണൻ, എം വറുഗീസ്, അലെസ് വാരിക്കാട്ട്, രാജൻ ചെങ്കര എന്നിവർ പ്രസംഗിച്ചു.