പാലക്കാട്: ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാട് സ്വീകരിച്ച സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം. ആർ.എസ്.എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ ശിവശങ്കർ എന്നിവർ സന്ദീപിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. സി.പി.എം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബി.ജെ.പി നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിക്ക് തലവേദനയായാണ് സന്ദീപ് വാര്യരുടെ പരസ്യ പ്രതികരണങ്ങളെത്തിയത്.
ഈ സാഹചര്യത്തിൽ സന്ദീപ് പാർട്ടി വിട്ടാൽ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും. അതിനാൽ തന്നെ പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്.