Timely news thodupuzha

logo

ഉടുമ്പന്നൂരിലെ പൊതുവിദ്യാലയങ്ങളെല്ലാം ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിനിൻ്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ 11 പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലും ഉറവിട മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഉപാധികൾ നൽകിക്കൊണ്ടാണ് ഹരിത വിദ്യാലയങ്ങളാക്കി മാറ്റിയത്.

സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സാക്ഷ്യപത്രങ്ങൾ സ്കൂളുകൾക്ക് നൽകി. ഹരിത വിദ്യാലയ പ്രഖ്യാപനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പരിയാരം എസ്.എൻ എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, വാർഡ് മെമ്പർമാരായ രമ്യ അജീഷ്, ബിന്ദു രവീന്ദ്രൻ, കെ.ആർ ഗോപി, അഖിലേഷ് ദാമോദരൻ, റ്റി.വി രാജീവ് എന്നിവർ സർട്ടിഫിക്കറ്റ് വിതരണവും പ്രഖ്യാപനവും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *