Timely news thodupuzha

logo

വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; കേരളാ കോൺഗ്രസ് നേതാക്കൾ

ചെറുതോണി: വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായികേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വ യോഗംവിലയിരുത്തി. ജനകീയ സമരങ്ങളിൽ ഉയരുന്ന ആവശ്യങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിനുപകരം കണ്ടില്ലായെന്ന് നടിക്കുന്ന രീതിയാണ് സർക്കാരിന്റേതെന്നും യോഗം കുറ്റപ്പെടുത്തി.

കൃഷി നശിപ്പിക്കുന്നവന്യജീവികളെ കൃഷിസ്ഥലത്ത് തന്നെ നശിപ്പിക്കുവാൻ നിയമമുണ്ടാക്കണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. കാർഷിക മേഖലയിൽ വന്യജീവി ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിസ്ഥലത്ത് തന്നെ കർഷകർക്ക് ഇവയെ ഉന്മൂലനം സാധിച്ചാൽ വന്യജീവിശല്യം വലിയ തോതിൽ ഇല്ലാതാകും. കൃഷി നാശത്തിനും വന്യമൃഗ ആക്രമണം ഉണ്ടാകുന്നവർക്കുമുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും കാലതാമസം കൂടാതെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും എല്ലാത്തരം വായ്പകളുടെയും പലിശ എഴുതിതള്ളാൻ 2000 കോടി രൂപ മാറ്റിവയ്ക്കണമെന്നും യോഗം നിർദ്ദേശിച്ചു.

ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും സി.എച്ച്.ആർ വിഷയത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 16 -ന്‌ചെറുതോണിയിൽ നടത്തപ്പെടുന്ന സമര പ്രഖ്യാപന കൺവൻഷനിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ .തോമസ് പെരുമന, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരിൽ, എം.ജെ.കുര്യൻ, ടോമിച്ചൻ.പി. മുണ്ടുപാലം, ലത്തീഫ് ഇല്ലിക്കൽ ,കെ.കെ. വിജയൻ , സാബു വേങ്ങവേലിൽ, അഡ്വ.ഷൈൻവടക്കേക്കര, അഡ്വ. എബി തോമസ്, ഷൈനി സജി, ബിനു ജോൺ, വർഗീസ് സക്കറിയ, ഫിലിപ്പ് ജി.മലയാറ്റ്, സണ്ണി കളപ്പുര, ഷൈനി റെജി, കെ.എ. പരീത്, റ്റി.വി.ജോസുകുട്ടി, സാം ജോർജ്, പി.വി.അഗസ്റ്റിൻ, ടോമി തൈലംമനാൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *