Timely news thodupuzha

logo

പമ്പയിൽ ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് ഹൈക്കോടതി

ഇടുക്കി: ശബരിമല തീർഥാടകർക്ക് മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും, ചക്കുപാലത്തും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. പാർക്കിങ്ങ് അനുവദിക്കണമെന്ന തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ ഹർജിയിലാണ് തീരുമാനം. 2018 മുതൽ പമ്പയിലേക്ക് ചെറു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.

ഹൈക്കോടതിയുടെ അനുമതിയോടെ ഇനിമുതൽ ഏതാണ്ട് രണ്ടായിരത്തോളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. 24 മണികൂർ നേരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാണ് ഹൈക്കോടതിയുടെ അനുമതി. താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതകുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്തുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *