Timely news thodupuzha

logo

തൻ്റെ ആത്മകഥ ഇങ്ങനെയല്ലെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ്റെ ആത്മകഥ കട്ടൻ ചായയും പരിപ്പുവടയും വിവാദത്തിൽ. ആത്മകഥയുടേതെന്ന പേരിൽ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും തൻ എഴുതി‍യതല്ലെന്നും നിയമനടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.‌ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബി.ജെ.പിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയുടേ പ്രചരിക്കുന്ന ഭാഗങ്ങളിലുണ്ട്.

എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസിലാക്കാത്തതിലാണ് പ്രയാസം.

അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകുമെന്നും ഡോ. പി സരിൻ തലേദിവസം വരെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടിയെന്നും ആത്മകഥയിൽ പറയുന്നുണ്ട്.

അതേ സമയം, ഇന്ന് പ്രകാശനം ചെയ്യാനിരുന്ന ആത്മകഥ കട്ടൻ ചായയും പരിപ്പുവടയുമെന്ന പുസ്തകത്തിൻറെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ച് ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായി ഡി.സി ബുക്സ് അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്ക്സ് വിശദീകരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *