Timely news thodupuzha

logo

ശബരിമല സന്നിധാനത്ത് മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: മണ്ഡല – മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ സന്നിധാനത്ത് നിര്‍വഹിച്ചു.

ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാര്‍, സി.ജി. സുന്ദരേശന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു, ശബരിമല പി.ആര്‍.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡല- മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും മീഡിയ സെന്റര്‍ മുഖേന നടക്കും. വലിയ നടപ്പന്തലിന് സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റര്‍. ഫോണ്‍ – 04735202664.

Leave a Comment

Your email address will not be published. Required fields are marked *