തിരുവനന്തപുരം: മെഗാ സീരിയലുകൾ നിരോധിക്കണമെന്ന മുൻ നിലപാട് തളളി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. 2017-18 കാലയളവിലെ റിപ്പോർട്ടാണ് പുറത്ത് വന്നത്.
എപ്പിസോഡുകൾ 20 മുതൽ 30 വരെയാക്കി ചുരുക്കണമെന്നായിരുന്നു അഭിപ്രായം സീരിയലുകളിൽ സെൻസറിങ് വേണമെന്ന അഭിപ്രായം മാത്രമാണ് നിലവിലെ അഭിപ്രായം. സീരിയൽ മേഖലയിൽ നിന്നും ഉയർന്ന പരാതിയിൽ നിന്നാണ് ഈ തിരുമാനം എടുത്തതെന്നും പി സതീദേവി വ്യക്തമാക്കി.
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു. സീരിയലുകളിലൂടെ തെറ്റായ സന്ദേശം സമൂഹത്തിൽ ഉയരുന്നുണ്ടെന്നും പി. സതീദേവി വ്യക്തമാക്കി.