രാജാക്കാട്: 2025ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വേണ്ടി കോൺഗ്രസ് പ്രവർത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് മിഷൻ 2025 എന്ന പേരിൽ എല്ലാ മണ്ഡലം അടിസ്ഥാനത്തിലും ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ മുന്നോടിയെന്നോണം സേനാപതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ക്യാമ്പ് കമ്മിറ്റി യോഗം ചേർന്നു.
സേനാപതി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡണ്ട് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. സേനാപതി മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി അർജുൻ, രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴിയിൽ, ബ്ലോക്ക് ഭാരവാഹികളായ ബെന്നി ഇല്ലിമൂട്ടിൽ, സജി ചെന്നാട്ട്, ബിജു രമേശ്, ജോസ് പുത്തുപ്പള്ളി, തമ്പി ചിറ്റക്കാട്ടുകൂടി, നോബർട് വള്ളടിയിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജി ബെന്നി, പഞ്ചായത്തംഅഗം ജൂബി അജി, ബാങ്ക് ബോർഡ് അംഗങ്ങളായ സോമി ഷാജി, അജിത് മണി നിജോ ബെതേൽ എന്നിവർ സംസാരിച്ചു.