കൊച്ചി: തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവൻറെ മകൾ നിവേദിത (21) കൊല്ലം പളളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിൻറെ മകൻ സുബിൻ (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോൾ സെൻറർ ജീവനക്കാരിയാണ് സുബിൻ കോഫി ഷോപ്പ് ജീവനക്കാരനുമാണ്.