Timely news thodupuzha

logo

വയനാട് ഹർത്താൽ ആരംഭിച്ചു

വയനാട്: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യു.ഡി.എഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽ.ഡി.എഫിൻറെ പ്രതിഷേധ പ്രകടനവും നടക്കും.

കൽപ്പറ്റ നഗരത്തിൽ അടക്കം എൽ.ഡി.എഫിൻറെ പ്രതിഷേധ പ്രകടനവും നടക്കും. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യു.ഡി.എഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽ.ഡി.എഫ് ഹർത്താൽ. പൊലീസ് സംരക്ഷണത്തിൽ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *