കൊച്ചി: വഖഫ് ഭൂമി തർക്കത്തിൽ 610 കുടുംബങ്ങൾ 38 ദിവസമായി സമരം നടത്തുന്ന മുനമ്പത്തെ റീസർവെയെ ചൊല്ലി സംസ്ഥാന റവന്യൂ, നിയമ മന്ത്രിമാർക്കിടയിൽ ഭിന്നത.
മൂന്നാം ഘട്ട റീസർവെയിൽ മുനമ്പത്തെ ഉൾപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി മന്ത്രി കെ രാജൻ പറഞ്ഞതിനെ നിയമ മന്ത്രി പി രാജീവ് തള്ളി. മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃഷ്‌ടിയാണെന്ന് രാജീവ്.
അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. അവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂ. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്‌ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.