അന്താരാഷ്ട്ര ഏജൻസിയായ ഇൻറർപോളിൻറെ റെഡ് കോർണർ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേർ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുൾപ്പെടെയുള്ളവർ വർഷങ്ങളായി അന്വേഷണ ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ റെഡ് കോർണർ നോട്ടിസ് നൽകിയിട്ടും പിടിയിലാകാത്തവരാണ് 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പും 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയും.
മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം സ്വദേശി സുധിൻകുമാർ ശ്രീധരൻ, കാസർഗോഡ് ചെറിയവീട്ടിൽ സിദ്ധിഖ്, കണ്ണൂർ കൊച്ചുപീടികയിൽ സാബിർ, മുഹമ്മദ് ബഷീർ, കാസർഗോഡ് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റു പിടികിട്ടാപ്പുള്ളികൾ.