വയനാട്: കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് ഗീതു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.