ലൂണാർ റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ജൂബി ഐസക്കിന്റെ ഭാര്യ റ്റീന ജൂബി കഴിഞ്ഞ അഞ്ച് വർഷക്കാലമായി കുട്ടികളുടെ വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സുസാൻ ബ്രാൻഡിന്റെ മാമോദീസക്കുള്ള സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് തൊടുപുഴ പുളിമൂട്ടിൽ സിൽക്സിൽ ആരംഭിച്ചു.
ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മാമോദീസ ഉടുപ്പുകളും, മറ്റ് അനുബന്ധ സാധനങ്ങളും വിവിധ വിലകളിലും ഡിസൈനുകളിലും ലഭ്യമാണ്.
ഫാ.ജോസഫ് പുത്തൻപുര വ്യഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. ആദ്യ വിൽപ്പന പുളിമൂട്ടിൽ സിൽക്സ് മാനേജിങ്ങ് ഡയറക്ടർ റോയി ജോൺ പുളിമൂട്ടിലിന് കൈമാറിക്കൊണ്ട് ഫാ.ജോസഫ് പുത്തൻപുരക്കൽ നിർവ്വഹിച്ചു.
ഫാ.ജോൺസൺ പാലപ്പിള്ളി, പുളിമൂട്ടിൽ സിൽക്സ് പാർട്ണർമാരായ ജോബിൻ റോയി, ഷോൺ റോയി, ലൂണാർ റവേഴ്സ് മാനേജിങ്ങ് ഡയറക്ടർ ജൂബി ഐസക്, മാനേജിങ്ങ് പാർട്ണർ ജെസ് ഐസക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.