തിരുവന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഉണ്ടായ ഗുരുതര അക്ഷരത്തെറ്റ് സംബന്ധിച്ച് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
മെഡൽ നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്.
പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡൽ ജേതാക്കളായ പൊലീസുകാർ വിവരം ഉടൻ മേലധികാരികളോട് റിപ്പോർട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ നിർദേശം നൽകിയിരുന്നു.