Timely news thodupuzha

logo

ഒല്ലൂരിൽ കാപ്പ പ്രതി അനന്തുമാരിയുടെ കുത്തേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഒല്ലൂർ: കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാൻ പോയ പൊലീസുകാർക്ക് കുത്തേറ്റു. ഒല്ലൂർ എസ്.എച്ച്.ഒ റ്റി.പി ഫർഷാദ്, സി.പി.ഒ വിനീത് എന്നിവർക്കാണ് പ്രതികളെ കീഴടക്കുന്നതിനിടെ കുത്തേറ്റത്.

എസ്.എച്ച്.ഒയ്ക്ക് ഇടത് തോളിലും സി.പി.ഒയ്ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടാൻ പുറപ്പെട്ടത്. പ്രതിയും കൂട്ടാളികളും അഞ്ചേരി അയ്യപ്പൻകാവ് ഭാഗത്ത് ഒരു ഫാമിൽ ഒളിവിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടേക്കു പോകുകയായിരുന്നു.

മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മൽപ്പിടിത്തത്തിലൂടെ കീഴടക്കി. ഇതിനിടെയാണ് അനന്തു പൊലീസിനുനേരെ കത്തി വീശിയത്. അനന്തുവിൻറെ പേരിൽ നിരവധി ക്രമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *