കണ്ണൂർ: പാനൂരിൽ റോഡിൽ സ്ഫോടക വസ്കുക്കൾ പൊട്ടിത്തെറിച്ചു. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് വെള്ലിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ടുതവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടകവസ്തു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന. ഇത് ബോംബാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഉഗ്രശേഷിയുള്ളതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.