പാലക്കാട്: ധോണി ആനത്താവളത്തിൽ കാട്ടാനയുടെ ആക്രമണം. ആനത്താവളത്തിലേക്ക് കയറിയ ഒറ്റയാൻ കുങ്കിയാനയെ കുത്തി വീഴ്ത്തി. അഗസ്ത്യൻ എന്ന കുങ്കിയാനയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സോളാർ വേലി തകർത്താണ് കാട്ടാന അകത്തു കയറിയത്. മദപ്പാടുള്ള ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.