മുംബൈ: മോഷണ കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താൻ നവജാത ശിശുവിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ.
ദാദർ സ്വദേശിനിയായ യുവതിയും എട്ട് കൂട്ടാളികളുമാണ് പിടിയിലായത്. തന്‍റെ മരുമകൾ മനീഷ യാദവ്(32) കുട്ടിയെ വിറ്റെന്ന് കാട്ടി ഭർതൃമാതാവ് നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
45 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി വിറ്റത്. തുക നാല് ലക്ഷം രൂപ. അതിൽ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.