Timely news thodupuzha

logo

വിജയരാഘവനെ പിന്തുണച്ചും ന്യായീകരിച്ചും സി.പി.എം നേതാക്കൾ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ. വിജയരാഘവനെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരാണ് എ. വിജയരാഘവൻറെ പ്രസ്താവനയെ ന്യൂയീകരിച്ച് രംഗത്തെത്തിയത്. വിജയരാഘവൻറെ പ്രതികരണം വളരെ കൃത്യമാണെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു.

കേരളത്തിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൻറെ ഭാഗമായി, കോൺഗ്രസിൻറേയും യുഡിഎഫിൻറെയും ജയം ജമാഅത്തെ സ്ലാമിൻറേയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. അതിൽ തന്നെയാണ് പാർട്ടി ഉറച്ചു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയരാഘവൻറെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.

വർഗീയശക്തികളുമായി ചേരുന്ന കോൺഗ്രസിൻറേയും ലീഗിൻറേയും നിലപാടിനെ ആണ് വിമർശിച്ചത്. മതരാഷ്ട്രവാദം ഉയർത്തുന്ന എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെ യുഡിഎഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിർത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അതിനെയാണ് വിജയരാഘവൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. എ. വിജയരാഘവൻറെ പ്രസംഗത്തിൽ വിമർശന വിധേയമായ ഒരു വാക്ക് പോലുമില്ലെന്നായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.

പാർട്ടി നയത്തിന് അനുസൃതമായ കാര്യങ്ങളാണ് വിജയരാഘവൻ പറഞ്ഞത്. വർഗീയ സംഘടനകൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞില്ലേ? ‘വർഗീയ രാഘവൻ’ പരാമർശം വെറുതെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും ശ്രീമതി പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *