Timely news thodupuzha

logo

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തരൂർ; ആലോചന തുടങ്ങിയില്ലെന്ന് ഖർഗെ

ന്യൂഡൽഹി: ശശി തരൂരിനെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഉൾപ്പെടുത്തുന്നതിൽ ഉറപ്പ് നൽകാതെ അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ. കേരളത്തിലെ എം.പിമാരോട് ഖർഗെ അറിയിച്ചത്, ആലോചന തുടങ്ങിയില്ലെന്നാണ്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് തരൂരിന് പിന്തുണ ഏറുകയാണ്.

കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ തരൂരിനെ പിന്തുണച്ച് ഖർഗയെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് മുരളീധരന്റെ പിന്തുണയിലൂടെ സാധ്യത ഉണ്ട്. കാർത്തി ചിദംബരത്തിനും സൽമാൻ സോസിനും ഹൈബി ഈഡൻ എം.പി, അനിൽ ആൻറണി തുടങ്ങിയവരുൾപ്പെട്ട യുവ നിരയും തരൂരിനായി കത്ത് നൽകും. എന്നാൽ, കേരള നേതൃത്വം ശശി തരൂരിനെ എതിർക്കാനാണ് സാധ്യത.

തരൂരിനെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് താൽപര്യമില്ല. അതിനാൽ കൂടെ നിൽക്കുവാൻ അവരുണ്ടാകില്ല. പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. ഇനി 10 ദിവസം മാത്രമാണ് റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിനുള്ളത്.

പ്രവർത്തക സമിതിയിലേക്ക് 12പേരെ തെരഞ്ഞെടുക്കണം. പ്രവർത്തകരെ തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാട് എ.കെ ആൻറണി അറിയിച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ ഉമ്മൻചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *