Timely news thodupuzha

logo

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും അദാനി വിവാദത്തില്‍ മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മോദിക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. പാർലമെൻ്റ് ചരിത്രത്തിലെ കോൺഗ്രസ് എം.പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം.

ജനം, അവിടെ നടന്നത് എന്താണെന്ന് കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ബി.ജെ.പി ത്രിപുരയിൽ മികച്ച വിജയം നേടും. അതാണ് റോഡ് ഷോയിലെ പ്രതികരണം വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ല. മോദിക്ക് പിന്നിൽ ജനം ഒന്നടങ്കം അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *