തിരുവനന്തപുരം: കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രക്കിടെ മറ്റ് വാഹനങ്ങൾ തടഞ്ഞു. എന്നാൽ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കടുത്തു വരുകയാണ്. കഴിഞ്ഞ ദിവസം കാലടിയിലെ കാഞ്ഞൂരിൽ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ സുരക്ഷയുടെ ഭാഗമായി തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.