Timely news thodupuzha

logo

വി.ഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പി.വി അൻവർ

തിരുവനന്തപുരം: രാജി സമർപ്പിച്ച ശേഷം നിർണായക പ്രഖ്യാപനങ്ങളുമായി പി.വി അൻവറിന്‍റെ വാർത്താ സമ്മേളനം. നിലമ്പൂരിൽ താൻ ഇനി മത്സരിക്കാനില്ലെന്ന് പി.വി അൻവർ.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പി.വി അന്‍വര്‍ പറഞ്ഞു. വി.എസ് ജോയി നിലമ്പൂരിൽ മത്സരിക്കട്ടെ, ജോയി മലങ്കര പ്രശ്നങ്ങളറിയുന്ന ആളാണെന്നും തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദിയും അറിയിച്ചു.

യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമായിരുന്നു. സതീശനോട് പരസ്യമായി മാപ്പു ചോദിക്കുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പി ശശിക്കും അജിത് കുമാറിനുമെതിരേ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് എന്നെ തള്ളിപ്പറഞ്ഞു. പി ശശിക്കെതിരേ നടത്തിയ പോരാട്ടം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്നാണ് മനസിലായത്. മുഖ്യമന്ത്രിക്കെതിരേ വന്നതോടെ ഇടതു നേതൃത്വം തന്നെ പാടെ ഒഴിവാക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *