Timely news thodupuzha

logo

അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്

കണ്ണൂര്‍: പി.വി അൻവറിന് വീണ്ടും വക്കീൽ നോട്ടീസയച്ച് പി ശശി. വി.ഡി സതീശനെതിരേ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശ പ്രകാരമായിരുന്നെന്ന് പി.വി അൻവർ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഈ ആരോപണത്തെ എതിർത്തും പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പി ശശി അൻവറിന് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്.

പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണം പി. ശശി പറഞ്ഞിട്ടാണെന്നായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തൽ.

സംഭവത്തിൽ സതീശനോട് അൻവർ പരസ്യമായി മാപ്പു ചോദിക്കുകയും ചെയ്തു. സി.പി.എമ്മിനെ തള്ളിപ്പറയുന്നതിനൊപ്പം കോൺഗ്രസിനെ ചേർത്തു പിടിക്കുകയാണ് അൻവർ.

Leave a Comment

Your email address will not be published. Required fields are marked *