തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സീൻറെ വിലകുറഞ്ഞ മരുന്നുകൾ മാറ്റിവെച്ച് വിലകൂടിയ മരുന്ന് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനോടനുബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിയുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർ നിർബന്ധമായും ടൈഫോയ്ഡ് വാക്സീൻ എടുത്തിരിക്കണം.
200 രൂപയിൽ താഴെയുള്ള വാക്സീൻ വിപണിയിൽ ലഭ്യമായിരുക്കെ 2000 രൂപയുടെ വാക്സീനാണ് വിൽപ്പനക്ക് എത്തിച്ചിരുന്നത്. മെഡിക്കൽ സ്റ്റേറുകൾ വിലകൂടിയ മരുന്ന് നൽകുന്നു എന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രിയുടെ നടപടി. മാത്രമല്ല സ്വകാര ആശുപത്രികളും കുത്തിവെയ്പ്പിന് വൻതുകയാണ് ഈടാക്കുന്നത്.
അതിനാൽ തന്നെ ഹെൽത്ത് കാർഡ് എടുക്കുക എന്നത് ഹോട്ടൽ ജീവനക്കാർക്ക് ഭാരിച്ച ബാധ്യതയാവുകയാണ്. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും വാക്സീൽ ലഭ്യമാകാത്തതാണ് ഇത്തരം ചൂഷണങ്ങൾക്ക് വഴിയൊരുക്കിയത്.