Timely news thodupuzha

logo

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു

മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയുമാണ്. തൊടുപുഴയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ഇദ്ദേഹം കൃഷിയിടത്തിൽ നടക്കുന്നതിനിടയിൽ അവിചാരിതമായാണ് ഈ അപൂർവ്വ കാഴ്ച കണ്ടതെന്ന് പറഞ്ഞു. കാലം തെറ്റി തുടർച്ചയായി ലഭിച്ച മഴയാകാം പപ്പായ ഇത്ര വളരാൻ സാഹചര്യമായത്. കൗതുകകരമായ കാഴ്ച കാണാനും ചിത്രം പകർത്താനും നിരവധി പേരാണ് സ്ഥലത്തെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *