Timely news thodupuzha

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പൊലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് മറുപടിയും നല്‍കി.

തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *