Timely news thodupuzha

logo

85,000 രൂ​പ പ്ര​തി​മാ​സ വാ​ട​കയ്ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലെ​ജി​ലു​ള്ള ഈ​ശ്വ​ര വി​ലാ​സം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ 392ാം ന​മ്പ​ർ ആ​ഡം​ബ​ര വ​സ​തി​യാ​ണ് സ​ജി ചെ​റി​യാ​നു താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. വൈ​ദ്യു​തി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ് എ​ന്നി​വ പു​റ​മെ 85,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക.

വീ​ടി​ന്‍റെ മോ​ടി പി​ടി​പ്പി​ക്ക​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ട​ൻ ന​ട​ത്തും. ഇ​തി​നു വേ​ണ്ടി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വു വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ട്ട് ഹൗ​സ് ഉ​ൾ​പ്പെ​ടെ വി​ശാ​ല സൗ​ക​ര്യ​മു​ള്ള വ​സ​തി​യാ​ണി​ത്. ഒ​രു വ​ർ​ഷം വാ​ട​ക മാ​ത്രം 10.20 ല​ക്ഷം രൂ​പ​യാ​കും. ഔ​ദ്യോ​ഗി​ക വ​സ​തി​ക്കാ​യി സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ ഒ​ഴി​വി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് വാ​ട​ക​യ്ക്ക് വീ​ട് എ​ടു​ത്ത​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

Leave a Comment

Your email address will not be published. Required fields are marked *