Timely news thodupuzha

logo

എം.ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിൻറെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തത് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസ് എന്നിവ ഉൾപ്പെടെ മൂന്നാമത്തെ അറസ്റ്റാണിത്.

ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *