എറണാകുളം: അപകടത്തിൽപ്പെട്ട് എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എം.എൽ.എയെ കാണുവാൻ വയലർജി എത്തി. തന്റെ അരുമ ശിഷ്യൻ പി.റ്റി തോമസിന്റെ സഹധർമ്മിണി അപകടത്തിൽപ്പെട്ട വാർത്ത വന്നതുമുതൽ ആശുപത്രിയിൽ പോയി കാണണമെന്ന് തീരുമാനിച്ചിരിന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ നേരിട്ടെത്തി ഉമാ തോമസിനെ കാണുകയും വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തത്. എത്രയും വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുവാൻ സാധിക്കട്ടെയെന്നു അദ്ദേഹം പറഞ്ഞു.
ഉമാ തോമസ് എം.എൽ.എയെ വയലാർജി സന്ദർശിച്ചു
