
മൂന്നാർ: എക്കോ പോയിൻ്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.എക്കോ പോയിന്റിന് സമീപം റോഡിലെ കുഴിയിൽ വീണ് ബസ് മറിയുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
